• waytochurch.com logo
Song # 20167

vanil sangitam mannitil santeasam വാനില് സംഗീതം മന്നിതില് സന്തോഷം



വാനില്‍ സംഗീതം മന്നിതില്‍ സന്തോഷം
സ്വര്‍ഗ്ഗം തുറന്നു സുവിശേഷവുമായ്
ഗ്ലോറിയ ഇന്‍ എക്സല്‍സിസ് ദേവൂസ്
1

സര്‍വ്വചരാചരവും സകല ജനാവലിയും
മോക്ഷം പുല്‍കുവാന്‍ നാഥന്‍ വന്നിതാ
ബന്ധിതരാം ജനം പീഡിതരായവര്‍
പാപികളേവരും ശാന്തിനുകര്‍ന്നിടും
നവ്യ സന്ദേശമിതാ തന്നൂ രക്ഷകനായ് (വാനില്‍..)
2

സര്‍വ്വരും കാത്തിരുന്ന ദൈവസുതന്‍ മിശിഹാ
മോചനമേകുവാന്‍ പാരില്‍ വാസമായ്
ദൈവ സമാനതയും സ്വര്‍ഗ്ഗമഹാ പ്രഭയും
കൈവെടിഞ്ഞീ മഹിയില്‍ എളിമ നിറഞ്ഞവനായ്
മര്‍ത്യസ്വരൂപമായ് വന്നൂ പുല്‍ക്കൂട്ടില്‍ (വാനില്‍..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com